‘നിരാമയ’ ടെലിമെഡിസിൻ – ബന്ധപ്പെടേണ്ട നമ്പർ : 9495886281
‘Niramaya’ Telemedicine – Contact number: 9495886281
കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധം സംബന്ധിച്ചും, അനുബന്ധ ശാരീരിക അസ്വസ്ഥതകൾക്കും, കോവിഡുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദങ്ങൾക്കും ടെലി മെഡിസിൻ സൗകര്യം ഉപയോഗ. പ്പെടുത്തി ഡോക്ടർമാരുടെ സേവനം ലഭ്യമാകും
മറ്റ് ശാരീരികവും മാനസികവുമായ വിവിധ രോഗങ്ങൾക്ക് ആയുർവേദ ചികിത്സ തേടാൻ ആഗ്രഹിക്കുന്നവർക്കും, നേരത്തെ ആയുർവേദ കോളേജ് ആശുപത്രിയിൽ നിന്നും ചികിത്സ തേടിയിരുന്നവർക്കും തുടർന്നും മേൽ സൗകര്യങ്ങൾ ഈ കൊവിഡ് സാഹചര്യങ്ങളിലും കൃത്യമായി ലഭ്യമാക്കുന്നതിനു വേണ്ടിയാണ് നിരാമയ ‘ എന്ന ഈ ടെലിമെഡിസിൻ സംവിധാനം
തിങ്കൾ മുതൽ ശനി വരെ ദിവസങ്ങളിൽ രാവിലെ 9 മുതൽ 12 മണി വരെയാണ് ആണ് ടെലിമെഡിസിൻ സൗകര്യം
ഫോൺ നമ്പറിൽ ബന്ധപ്പെട്ട് രോഗവിവരങ്ങളോ, വേണ്ട ഡോക്ടറുടെ വിവരങ്ങളോ അറിയിക്കുന്ന മുറയ്ക്ക് അതാത് വിഭാഗങ്ങളിലുള്ള ഡോക്ടറെ ബന്ധപ്പെടുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.